ഒരിക്കലല്ല പലവട്ടം ഞാന്‍ എന്നോട് ചോദിച്ചു
മരങ്ങള്‍ ഇല പോഴിക്കുന്നതെന്തിനു,
എന്റെ ചോദ്യത്തിനുത്തരം കിട്ടിയില്ല
പകരം ഒരു മറുവാക്ക് കേട്ടു
പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കേണ്ട
പക്ഷെ ഇന്ന് പഴുത്തിലകളല്ല പച്ചില്ലകളാണ് വീഴുന്നത്
ആരോ പറഞ്ഞു വിഷം തീണ്ടിയതാണെന്ന്
ഇലകള്‍ക്ക് വിഷം തീണ്ടുകയോ
വിശ്വസിക്കാനെനിക്ക് കഴിഞ്ഞില്ല
ഞാന്‍ വീണ്ടും കണ്ടു അവശേഷിച്ച ഒരിലകൂടി
മരത്തിനെ നഗ്നനാക്കി കൊഴിഞ്ഞു വീഴുന്നു
ഇനി എനിക്കും വിശ്വസിച്ചേ പറ്റു മരങ്ങള്‍ക്കും വിഷം തീണ്ടാറുണ്ട്
നാളെ ഒഴുകുന്ന വെള്ളത്തിന് തീപിടിച്ചാല്‍
ഞാന്‍ എന്നോട് ചോദിക്കില്ല ഭ്രാന്തമാം ഭൂമിക്കെന്തു പറ്റിയെന്നു
അപ്പോള്‍ മരങ്ങള്‍ എന്നോട് പറഞ്ഞു
ഭ്രാന്ത് ഭൂമിക്കല്ല നിങ്ങള്‍ മനുഷര്കാണെന്ന്
മരങ്ങള്‍ എന്നോടിതുകൂടി പറഞ്ഞു കൊഴിഞ്ഞ ഇലകെല്ലാം രക്ഷപെട്ടന്നു
ഒരു പരിഹാസത്തിന്റെ പൊട്ടിച്ചിരിയില്‍ വീണ്ടും പറഞ്ഞു
നിങ്ങള്‍ ഇലക്കും പൂവിനും കായകള്‍ക്കും തള്ളിക്കുന്നതെല്ലാം വിഴമാണെന്ന്
വിഷം തളിച്ച് വിഷം കൊയ്തു വിഷം കഴിക്കുന്ന മനുഷന്
ഇലകള്‍ കൊഴിഞ്ഞു രക്ഷപെട്ടു, മരങ്ങള്‍ ഉണങ്ങി മണ്ണോടു ചേര്‍ന്ന്
മനുഷനവന്റെ ധുര്വിധിക്കായി കാത്തു നില്ക്കുന്നു
ഞാന്‍ എന്നോട് ജീവിതാസക്തിയോടെ ചോദിച്ചു
ഈ ഭൂമിക്കു ഇനി എത്ര ആയ്സുണ്ട് ?
ചുറ്റിലും വിഷക്കാറ്റൂതിയടിക്കുമ്പോള് എന്റെ ചോദ്യമതില് മുങ്ങിപോയി

