Sunday, December 26, 2010

വിഷക്കാറ്റൂതുമ്പോള്‍


ഒരിക്കലല്ല പലവട്ടം ഞാന്‍ എന്നോട് ചോദിച്ചു

മരങ്ങള്‍ ഇല പോഴിക്കുന്നതെന്തിനു,

എന്റെ ചോദ്യത്തിനുത്തരം കിട്ടിയില്ല

പകരം ഒരു മറുവാക്ക് കേട്ടു

പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കേണ്ട

പക്ഷെ ഇന്ന് പഴുത്തിലകളല്ല പച്ചില്ലകളാണ് വീഴുന്നത്

ആരോ പറഞ്ഞു വിഷം തീണ്ടിയതാണെന്ന്

ഇലകള്‍ക്ക് വിഷം തീണ്ടുകയോ

വിശ്വസിക്കാനെനിക്ക് കഴിഞ്ഞില്ല

ഞാന്‍ വീണ്ടും കണ്ടു അവശേഷിച്ച ഒരിലകൂടി

മരത്തിനെ നഗ്നനാക്കി കൊഴിഞ്ഞു വീഴുന്നു

ഇനി എനിക്കും വിശ്വസിച്ചേ പറ്റു മരങ്ങള്‍ക്കും വിഷം തീണ്ടാറുണ്ട്

നാളെ ഒഴുകുന്ന വെള്ളത്തിന്‌ തീപിടിച്ചാല്‍

ഞാന്‍ എന്നോട് ചോദിക്കില്ല ഭ്രാന്തമാം ഭൂമിക്കെന്തു പറ്റിയെന്നു

അപ്പോള്‍ മരങ്ങള്‍ എന്നോട് പറഞ്ഞു

ഭ്രാന്ത് ഭൂമിക്കല്ല നിങ്ങള്‍ മനുഷര്‍കാണെന്ന്

മരങ്ങള്‍ എന്നോടിതുകൂടി പറഞ്ഞു കൊഴിഞ്ഞ ഇലകെല്ലാം രക്ഷപെട്ടന്നു

ഒരു പരിഹാസത്തിന്റെ പൊട്ടിച്ചിരിയില്‍ വീണ്ടും പറഞ്ഞു

നിങ്ങള്‍ ഇലക്കും പൂവിനും കായകള്‍ക്കും തള്ളിക്കുന്നതെല്ലാം വിഴമാണെന്ന്

വിഷം തളിച്ച് വിഷം കൊയ്തു വിഷം കഴിക്കുന്ന മനുഷന്‍

ഇലകള്‍ കൊഴിഞ്ഞു രക്ഷപെട്ടു, മരങ്ങള്‍ ഉണങ്ങി മണ്ണോടു ചേര്‍ന്ന്

മനുഷനവന്റെ ധുര്‍വിധിക്കായി കാത്തു നില്‍ക്കുന്നു

ഞാന്‍ എന്നോട് ജീവിതാസക്തിയോടെ ചോദിച്ചു

ഈ ഭൂമിക്കു ഇനി എത്ര ആയ്സുണ്ട് ?

ചുറ്റിലും വിഷക്കാറ്റൂതിയടിക്കുമ്പോള്‍ എന്റെ ചോദ്യമതില്‍ മുങ്ങിപോയി

Thursday, December 2, 2010

കിനാക്കള്‍

ഞാന്‍ കണ്ട കിനാക്കള്‍ക്ക് നിറങ്ങള്‍ ഇല്ലായിരുന്നു

കറുത്ത രാത്രിയുടെ ഇരുണ്ട പുതപ്പിനുള്ളില്‍

എന്റെ അഗാതമാം ഉറക്കത്തിന്‍ വിനാഴികയില്‍

കണ്ട കിനാക്കളെല്ലാം പേടിപ്പെടുതുന്നതായിരുന്നു

എനിക്കറിയില്ല ഞാന്‍ ഒന്നും ചെയ്തില്ല

രക്ഷപെടാന്‍ എനിക്ക് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു

ഓടി ഒള്ളിക്കാന്‍ വഴികള്‍ എനിക്കറിയില്ലായിരുന്നു

ഭയാനകമാം ഇരുട്ട് എന്റെ കണ്ണുകളെ മറച്ചിരുന്നു

എങ്കിലും ഞാന്‍ ഓടി മുന്നോട്ടു മുന്നോട്ടു

എന്റെ കാലുകള്‍ കുഴഞ്ഞു തുടങ്ങി

ഇനി ഓടുവാന്‍ എനിക്ക് ശക്തിയില്ല

എന്റെ പിന്നാല്ലേ എന്റെ ദുര്‍വിധി

എങ്കില്ലും ഞാന്‍ സര്‍വ ശക്തിയും സംഭരിച്ചു

വീണ്ടും കുതിക്കവേ എന്തില്ലോ തട്ടിത്തടഞ്ഞു

തലകുത്തി വീഴവെ എന്റെ ദുര്‍വിധി എന്നെ ഗ്രസിച്ചു

ഇരുട്ടിന്റെ ആല്‍മാക്കള്‍ എന്റെ സ്വപനത്തിലെ

ദുഷ്ട ശക്തികള്‍ വലിചിഴക്കുന്നതിതെങ്ങോട്ടു

ഞാന്‍ അലറി കരയുവാന്‍ ശ്രമിച്ചു

പക്ഷെ എന്റെ ഒച്ച പൊങ്ങിയില്ല

കുതറിയോടാന്‍ ഞാന്‍ ശ്രമിക്കവേ

എന്റെ സ്വപ്നലോകത്തു നിന്ന് ഞാന്‍ ഉണര്‍ന്നു

ഉയര്‍ന്ന കിതപ്പടക്കാന്‍ ശ്രമിക്കവേ

എല്ലാം സ്വപ്നമെന്നോതി ഞാനെന്‍ മനസിനോട്